കോവിൽമലയിൽ കാലാവൂട്ട് ഉത്സവം: മുത്തിയമ്മ ക്ഷേത്രത്തിൽ നേർച്ച സമർപ്പണവും കൂത്തും
കോവിൽമലയിൽ കാലാവൂട്ട് ഉത്സവം: മുത്തിയമ്മ ക്ഷേത്രത്തിൽ നേർച്ച സമർപ്പണവും കൂത്തും

ഇടുക്കി: കാലാവൂട്ട് മഹോത്സവത്തിന് മുന്നോടിയായി കാഞ്ചിയാർ മുത്തിയമ്മ ക്ഷേത്രത്തിൽ കോവിൽമല രാജാവ് രാമൻ രാജമന്നാൻ്റെ നേതൃത്വത്തിൽ നേർച്ച സമർപ്പണം നടന്നു. ആദിവാസി വിഭാഗത്തിൻ്റെ കലാരൂപമായ കൂത്തും അവതരിപ്പിച്ചു. സമുദായ അംഗങ്ങൾ മുത്തിയമ്മക്ക് നിവേദ്യവും കാണിക്കയും അർപ്പിച്ചു. കോവിൽമലയിൽ കാലാവൂട്ട് നടക്കുമ്പോൾ മറ്റ് തടസങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഈ ചടങ്ങ് നടത്തുന്നത്.
മുത്തിയമ്മയെ പ്രസാദിപ്പിക്കാനായി നടക്കുന്ന ചടങ്ങിന് കോവിൽമല രാജാവ് രാമൻ രാജമന്നാൻ നേതൃത്വം നൽകും. ചടങ്ങിൽ സമുദായ അംഗങ്ങൾ പങ്കെടുത്തു.
What's Your Reaction?






