തേക്കടി പുഷ്പമേള മാര്‍ച്ച് 27 മുതല്‍ മെയ് 12 വരെ

തേക്കടി പുഷ്പമേള മാര്‍ച്ച് 27 മുതല്‍ മെയ് 12 വരെ

Feb 18, 2024 - 23:34
Jul 9, 2024 - 23:39
 0
തേക്കടി പുഷ്പമേള മാര്‍ച്ച് 27 മുതല്‍ മെയ് 12 വരെ
This is the title of the web page

ഇടുക്കി: പതിനാറാമത് തേക്കടി പുഷ്പമേള മാര്‍ച്ച് 27 മുതല്‍ മെയ് 12 വരെ വിവിധ പരിപാടികളോടെ കുമളിയില്‍ നടക്കും. കുമളി ലേക് ഷോര്‍ ഹാളില്‍ നടന്ന സ്വാഗതസംഘ രൂപീകരണയോഗം വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു അധ്യക്ഷയായി. കുമളി പഞ്ചായത്തും തേക്കടി അഗ്രിഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയും മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സും ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്. അമ്യൂസ്‌മെന്റ് പാര്‍ക്ക്, പുഷ്പഫല -സസ്യ പ്രദര്‍ശനം, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ 47 ദിവസത്തെ പുഷ്പമേളയോടനുബന്ധിച്ച് നടത്തും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം സിദ്ദീഖ്, വി കെ ബാബുക്കുട്ടി, വി ഐ സിംസണ്‍, ടി ടി തോമസ്. പുഷ്‌ക്കരന്‍, വി എസ് ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി വാഴൂര്‍ സോമന്‍ എംഎല്‍എ(രക്ഷാധികാരി), രജനി ബിജു (ചെയര്‍പേഴ്‌സണ്‍), ടി ടി തോമസ്, ഷാജി മണ്ണാറത്തറയില്‍(ജനറല്‍ കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow