ഗുരുധര്‍മ പ്രചാരണ സഭ വെള്ളിലാംകണ്ടത്ത് ശ്രീനാരായണഗുരു ജയന്തി ആഘോഷവും പുതിയ ഓഫീസിന്റെ ഉദ്ഘാടനവും നടത്തി
ഗുരുധര്‍മ പ്രചാരണ സഭ വെള്ളിലാംകണ്ടത്ത് ശ്രീനാരായണഗുരു ജയന്തി ആഘോഷവും പുതിയ ഓഫീസിന്റെ ഉദ്ഘാടനവും നടത്തി

ഇടുക്കി: കാഞ്ചിയാര്‍ വെള്ളിലാകണ്ടം ഗുരുധര്‍മ പ്രചാരണ സഭ ശ്രീനാരായണഗുരു ജയന്തി ആഘോഷവും പുതിയ ഓഫീസിന്റെ ഉദ്ഘാടനവും നടത്തി. ജില്ലാ പ്രസിഡന്റ് കെ എന്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ശിവഗിരി മഠം വര്‍ക്കലയുടെ കീഴില്‍ വരുന്ന വെള്ളിലാകണ്ടം ഗുരുധര്‍മ പ്രചാരണ സഭയുടെ ഏറെനാളത്തെ ആഗ്രഹമായിരുന്നു ഒരു ഓഫീസ് കെട്ടിടമെന്നത്. തുടര്‍ന്ന് ഗുരുദേവന്റെ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ക്ലാസുകളും നടത്തി. ജില്ലാ ജോയിന്‍ സെക്രട്ടറി ബിനു ചിത്രംകുന്നേല്‍, സി കെ മോഹനന്‍, നാരായണന്‍, സുമതി ടീച്ചര്‍, ചന്ദ്രശേഖര്‍, സാനു, അനില രവീന്ദ്രന്‍, സന്ധ്യ സാനു, മോഹനന്‍ നരിക്കുഴിയില്‍, വിജയന്‍ പാതിയാംങ്കല്‍, ചന്ദ്രന്‍ കുഴിമറ്റത്തില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






