എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ ശ്രീനാരായണ ഗുരു സമാധി ആചരിച്ചു
എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ ശ്രീനാരായണ ഗുരു സമാധി ആചരിച്ചു

ഇടുക്കി: എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയനുകീഴില്‍ ശ്രീനാരായണ ഗുരുദേവ സമാധി ആചരിച്ചു. സെക്രട്ടറി സുരേഷ് കോട്ടയ്ക്കത്ത് സമാധി സന്ദേശം നല്‍കി. പ്രഭാത ഗുരുപൂജയോടുകൂടി ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു. തുടര്‍ന്ന് ഗുരുപുഷ്പാഞ്ജലി, സമൂഹപ്രാര്‍ഥന, അഖണ്ഡനാമജപം, ശാന്തിയാത്ര, സമാധി അനുസ്മരണ പ്രഭാഷണങ്ങള്‍, മഹാസമാധി പൂജയ്ക്ക് ശേഷം അന്നദാനം എന്നിവ നടത്തി. ഇടുക്കി യൂണിയനിലെ വാഴത്തോപ്പ്, മുരിക്കാശേരി, ഉപ്പുതോട്, കിളി യാര്‍ക്കണ്ടം, ഇടുക്കി, ചുരുളി, പ്രകാശ്, ഡബിള്‍കട്ടിങ്, തോപ്രാംകുടി, കീരിത്തോട്, കള്ളിപ്പാറ, പെരിഞ്ചാംകുട്ടി, പൈനാവ്, കുളമാവ്, വിമലഗിരി, മണിയാറന്‍കുടി, കനകകുന്ന്, കരിക്കിന്‍മേട്, തങ്കമണി എന്നിവിടങ്ങളില്‍ നടന്ന ചടങ്ങുകള്‍ക്ക് യൂണിയന്‍ പ്രസിഡന്റ് പി രാജന്‍, വൈസ് പ്രസിഡന്റ് അഡ്വ. കെ ബി സെല്‍വം, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, എ എസ് മഹേന്ദ്രന്‍ ശാന്തികള്‍, എന്‍ ആര്‍ പ്രമോദ് ശാന്തികള്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ മനേഷ് കുടക്കയത്ത,് കെ എസ് ജിസ്, ഷാജി പുലിയാമറ്റം, ജോബി കെ എസ്, പോഷക സംഘടനാ ശാഖായോഗം ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






