ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷന്‍ ട്രൈബല്‍ യൂത്ത് ക്ലബ് മോട്ടിവേഷന്‍ ട്രെയിനിങ് പ്രോഗ്രാം പരുന്തുംപാറയില്‍
ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷന്‍ ട്രൈബല്‍ യൂത്ത് ക്ലബ് മോട്ടിവേഷന്‍ ട്രെയിനിങ് പ്രോഗ്രാം പരുന്തുംപാറയില്‍

ഇടുക്കി: ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷന്‍ ട്രൈബല്‍ യൂത്ത് ക്ലബ് മോട്ടിവേഷന്‍ ട്രെയിനിങ് പ്രോഗ്രാം പരുന്തുംപാറയില്‍. പ്രകൃതി സംരക്ഷണം, ലഹരി വിരുദ്ധ ക്യാമ്പയിന്‍ എന്നിവ കോര്‍ത്തിണക്കിയാണ് ക്യാമ്പ് നടത്തുന്നത്. 30 അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു. ട്രൈബല്‍ യൂത്ത് ക്ലബ് കൂട്ടായ്മയായ ഭദ്രതാമ്പോലം, പെരുമ്പളം പെരുമ എന്നീ ക്ലബ് അംഗങ്ങള്‍ ചേര്‍ന്നാണ് മൂന്ന് ദിവസത്തെ ക്യാമ്പ് കുട്ടിക്കാനം ക്ലൗഡ് നെസ്റ്റ് റിസോര്‍ട്ടില്‍ നടത്തിയത്. ട്രൈബല്‍ യൂത്ത് ക്ലബ് അംഗങ്ങളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന കുടുംബശ്രീ എല്ലാ ജില്ലകളിലും ക്യാമ്പ് സംഘടിപ്പിച്ചുവരുന്നതെന്ന് ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷന്‍ ഡിപിഎം മോള്‍ജി ഖാലിദ് പറഞ്ഞു. ആര്‍പിമാരായ എം ഷുക്കൂര്‍, ഡി രാജന്‍, സ്വാമിനാഥന്‍ കെ, ആനിമേറ്റര്‍മാരായ ശാന്തി സന്തോഷ്, കുമാരി ബി, ഉഷ, പ്രീതി മോള്‍, അഞ്ചു, സ്റ്റെഫിമരിയറ്റ് കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുമളി ട്രൈബല്‍ കോളനിയും സന്ദര്‍ശിച്ചശേഷമേ സംഘം തിരികെ ആലപ്പുഴയിലേക്ക് മടങ്ങു.
What's Your Reaction?






