സ്മൃതി സംസാരിക സമിതിയുടെ ഓഫീസ് കട്ടപ്പനയിൽ തുടങ്ങി
സ്മൃതി സംസാരിക സമിതിയുടെ ഓഫീസ് കട്ടപ്പനയിൽ തുടങ്ങി

ഇടുക്കി: സ്മൃതി സംസാരിക സമിതിയുടെ ഓഫീസ് കട്ടപ്പനയിൽ ആരംഭിച്ചു. സ്മൃതി പ്രസിഡന്റ് പ്രശാന്ത് രാജു ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവർഗ ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട അംഗങ്ങളുടെ സംസ്കാരം, കലാ, വിദ്യാഭ്യാസ സാമ്പത്തിക പുരോഗതി എന്നിവ മുന്നിൽ വച്ചുകൊണ്ട് രൂപീകരിക്കപ്പെട്ട സംഘടനയാണ് സ്മൃതി.
സമിതി സെക്രട്ടറി സുരേഷ് മുഴിയാങ്ങൽ അധ്യക്ഷനായി. വി കെ രാജൻ, ബിജു പൂവത്താനി, സസ്യ പ്രവീൺ, രാജു , എ കെ രാജു, സരിത കെ സാബു ,ബിന്ദു രാജു, വി കെ ബാബു ,റെജി ചെറുകണ്ടം എന്നിവർ സംസാരിച്ചു.
What's Your Reaction?






