തടിയമ്പാട്ട് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍നിന്ന് ശുചിമുറി മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതായി പരാതി
തടിയമ്പാട്ട് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍നിന്ന് ശുചിമുറി മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതായി പരാതി
ഇടുക്കി: തടിയമ്പാട്ട് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍നിന്ന് ശുചിമുറി മാലിന്യം ഉള്‍പ്പെടെ ഓടയിലേക്ക്
ഒഴുക്കുന്നതായി പരാതി. ദുര്‍ഗന്ധവും ഈച്ച ശല്യവും വര്‍ധിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് തടിയമ്പാട് പൊതുമാര്‍ക്കറ്റ് പരിസരത്തെ കുടുംബങ്ങള്‍. ആരോഗ്യവകുപ്പില്‍ നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ്
സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പ്രദേശത്ത് ദുര്‍ഗന്ധം വ്യാപിക്കുകയും ഈച്ച ശല്യം വര്‍ധിക്കുകയും ചെയ്തു. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോട്ടല്‍ ഉടമ ടാങ്കറില്‍ വെള്ളം എത്തിച്ച് സ്ഥലം കഴുകി വൃത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും ദുര്‍ഗന്ധം പൂര്‍ണമായി മാറിയില്ല. തുടര്‍ന്ന് കുമ്മായം വിതറി ശുചീകരിക്കാന്‍ ശ്രമിച്ചെങ്കിലും ദുര്‍ഗന്ധവും മാലിന്യവും പ്രദേശത്ത് തന്നെ കെട്ടിക്കിടക്കുകയാണെന്നും ആരോപണമുണ്ട്. ജില്ലാ ആസ്ഥാന മേഖലയിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന പല ഹോട്ടലുകളും കൃത്യമായ മാലിന്യ സംസ്‌കരണ സംവിധാനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നെന്നും ഇത്തരത്തില്‍ രാത്രികാലങ്ങളിലും മറ്റും തുറന്നു വിടുന്ന മാലിന്യങ്ങള്‍ പെരിയാറിലേക്കാണ് ഒഴുകിയെത്തുന്നതെന്നും ആരോപണമുണ്ട്. ചെറുതോണി മുതല്‍ ആലുവ വരെ പതിനായിരക്കണക്കിന് ആളുകള്‍ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ആശ്രയിക്കുന്ന പെരിയാര്‍ നദി മലിനമാകുന്നതിന് പ്രധാന കാരണം തടിയമ്പാട്, ചെറുതോണി മേഖലകളിലെ ഹോട്ടലുകളുടെ മാലിന്യ സംസ്‌കരണത്തിലെ ഗുരുതര വീഴ്ചകളാണെന്നാണ് ഉയരുന്ന ആരോപണം. സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അറിയിച്ചു.
What's Your Reaction?