വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ പെരിയാര്‍ നദിയില്‍ കുട്ടവഞ്ചി സവാരി തുടങ്ങി
വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ പെരിയാര്‍ നദിയില്‍ കുട്ടവഞ്ചി സവാരി തുടങ്ങി
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൂറിസം വികസനത്തിന്റെ ഭാഗമായി വള്ളക്കടവ് ഭാഗത്ത് പെരിയാര്‍ നദിയില്‍ കുട്ടവഞ്ചി സവാരി തുടങ്ങി. സത്രം, പരുന്തുംപാറ എന്നിവിടങ്ങളില്‍ എത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഇഡിസിയുമായി സഹകരണത്തോടെ സവാരി ആരംഭിച്ചിരിക്കുന്നത്. ഇത് ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് ഉണ്ടാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ പഞ്ചായത്തിലെ 5 മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളവും വലയും വിതരണംചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം പി എം നൗഷാദ് അധ്യക്ഷനായി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ശ്രീരാമന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷീല കുളത്തിങ്കല്‍, പഞ്ചായത്തംഗം ബി ജോര്‍ജ്, സപ്ലൈ ഓഫീസര്‍ എം ഗണേശന്‍, ഫിഷറീസ് ഓഫീസര്‍ വി ജി ഉഷസ്, പഞ്ചായത്ത് സെക്രട്ടറി ബിനോയി വി ടി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

