ഹരിഷ് വിജയന് ജന്മനാടിന്റെ സ്വീകരണം വെള്ളിയാഴ്ച
ഹരിഷ് വിജയന് ജന്മനാടിന്റെ സ്വീകരണം വെള്ളിയാഴ്ച

2023-10-11 20:19:07കട്ടപ്പന: സൗത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാവ് ഹരീഷ് വിജയന് വെള്ളി വൈകിട്ട് നാലിന് വള്ളക്കടവില്‍ സ്വീകരണം നല്‍കും. വള്ളക്കടവ് അപ്‌സര പബ്ലിക് ലൈബ്രറി, പൗരാവലി, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി. ശ്രീനാരായണ ഭജനമഠത്തിന്റെ സമീപത്തുനിന്ന് വള്ളക്കടവിലേക്ക് നടക്കുന്ന റാലിയില്‍ നൂറുകണക്കിനാളുകള്‍ അണിനിരക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ വി സി രാജു, അഡ്വ. കെ ജെ ബെന്നി, കൗണ്‍സിലര്‍ മായ ബിജു, അജോ ജോസ്, ഇ എം മാത്യു, സന്തോഷ് കിഴക്കേമുറിയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
What's Your Reaction?






