മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രി റോഡില്‍ കോണ്‍ഗ്രസ്  വാഴ നട്ട് പ്രതിഷേധിച്ചു

  മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രി റോഡില്‍ കോണ്‍ഗ്രസ്  വാഴ നട്ട് പ്രതിഷേധിച്ചു

May 31, 2025 - 13:31
 0
  മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രി റോഡില്‍ കോണ്‍ഗ്രസ്  വാഴ നട്ട് പ്രതിഷേധിച്ചു
This is the title of the web page

ഇടുക്കി: മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ കോണ്‍ഗ്രസ് റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. ഡിസിസി ജനറല്‍ സെക്രച്ചറി ജി മുനിയാണ്ടി ഉദ്ഘാടനം ചെയ്തു. മഴക്കാലം ആരംഭിച്ചതോടെ റോഡ് കൂടുതല്‍ ശോച്യാവസ്ഥയിലായി. മൂന്നാര്‍ നല്ലതണ്ണി പാലം ജങഷന്‍ മുതല്‍ ആശുപത്രി വരെയുള്ള ഭാഗമാണ് തകര്‍ന്നുകിടക്കുന്നത്. ഇവിടെ നിരവധി കുഴികള്‍ രൂപംകൊണ്ടു. ആശുപത്രിയിലേക്കെത്തുന്ന ആംബുലന്‍സുകളടക്കം ഇതുവഴിയാണ് കടന്നുപോകുന്നത്. ഇതുവഴി കടന്നുപോകുന്ന ഇരുചക്രവാഹനയാത്രികര്‍ അുകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. മൂന്നാറിലേക്കെത്തുന്ന വിദേശ വിനോദ സഞ്ചാരികളടക്കം ചികിത്സക്കെത്തുന്നത് ഹൈറേഞ്ച് ആശുപത്രിയിലാണ്. റോഡിന്റെ നവീകരണ ജോലികള്‍ വേഗത്തില്‍ നടത്തണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow