ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് വി ജി ദിലീപിന് നാടിന്റെ യാത്രാമൊഴി
ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് വി ജി ദിലീപിന് നാടിന്റെ യാത്രാമൊഴി
ഇടുക്കി: ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് വി ജി ദിലീപിന് അന്തിമോപചാരമര്‍പ്പിച്ച് നാടും സഹപ്രവര്‍ത്തകരും. സംസ്‌കാരച്ചടങ്ങില്‍ നിരവധിപേര്‍ പങ്കെടുത്തു. ദിലീപിന്റെ വേര്‍പാട് തൊഴിലാളി യൂണിയന് തീരാനഷ്ടമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിലൂടെ പ്രവര്‍ത്തനമാരംഭിച്ച വി ജി ദിലീപ്, കോണ്‍ഗ്രസ് വാളാര്‍ഡി മണ്ഡലം പ്രസിഡന്റ്, എച്ച്ആര്‍പിഇ യൂണിയന്‍ വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. വൃക്കരോഗ സംബന്ധമായി ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ഡിസിസി പ്രസിഡന്റ് സി പി മാത്യു, കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ്, ജനറല്‍ സെക്രട്ടറിമാരായ ഇബ്രാഹിംകുട്ടി കല്ലാര്‍, എസ് അശോകന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
What's Your Reaction?