വൊസാര്‍ഡ് വയോജന പദ്ധതിയുടെ അഞ്ചാംഘട്ടം തുടങ്ങി: കട്ടപ്പനയില്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനംചെയ്തു
വൊസാര്‍ഡ് വയോജന പദ്ധതിയുടെ അഞ്ചാംഘട്ടം തുടങ്ങി: കട്ടപ്പനയില്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനംചെയ്തു
ഇടുക്കി: വൊസാര്‍ഡിന്റെ വയോജന പദ്ധതിയുടെ അഞ്ചാംഘട്ടത്തിന് തുടക്കമായി. കട്ടപ്പന വൊസാര്‍ഡ് ഓഡിറ്റോറിയത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനംചെയ്തു. വിവര സാങ്കേതികവിദ്യ വളര്‍ന്നുവരുന്ന കാലഘട്ടത്തില്‍ മനുഷ്യന്‍ വിശാലമാകേണ്ടതിനുപകരം സ്വാര്‍ഥചിന്തകളില്‍ കുടുങ്ങിപ്പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. വയോജനങ്ങള്‍ ഒറ്റപ്പെട്ടുപോകുന്നു. പണം ആവശ്യത്തിലധികമുള്ളപ്പോള്‍ സന്തോഷവും സമാധാനവും കിട്ടില്ല. വയോജനങ്ങളുടെ അറിവുകളും കഴിവുകളും പൊതുസമൂഹത്തിന് പ്രയോജനപ്പെടുത്താന്‍ പുതുതലമുറ ശ്രമിക്കണമെന്നും മെത്രാന്‍ പറഞ്ഞു. കേരളത്തിലും തമിഴ്‌നാട്ടിലുമായി 10 ജില്ലകളില്‍ വൊസാര്‍ഡിന്റെ സാധുജന സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.
സിഎംഐ കോട്ടയം സെന്റ് ജോസഫ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. എബ്രഹാം വെട്ടിയാങ്കല്‍ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, കട്ടപ്പന ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മംഗലത്ത്, വയോജന ഫെഡറേഷന്‍ ലീഡര്‍ കുട്ടപ്പന്‍, വൊസാര്‍ഡ് ഡയറക്ടര്‍ ഫാ. ജോസ് ആന്റണി, അഡ്മിനിസ്‌ട്രേറ്റര്‍ സുരേഷ് മംഗലത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?