കട്ടപ്പനയിൽ 6 മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം: മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയിൽ
കട്ടപ്പനയിൽ 6 മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം: മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയിൽ
ഇടുക്കി: കട്ടപ്പനയിൽ ആറുമാസമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച ആസം സ്വദേശികളായ ദമ്പതികളും ഇടനിലക്കാരനും പിടിയിൽ. ആസാം കമർഗാവ് മുക്താപൂർ സ്വദേശികളായ 26കാരനായ പിതാവ്, 28കാരിയായ മാതാവ്, ഇടനിലക്കാരനായ ആസാം ഗോലാഹട്ട് സ്വദേശി ജാദു ഗോഗോയ്(39) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് കുട്ടിയെ വിൽക്കാൻ തീരുമാനിച്ചതെന്നാണ് മാതാപിതാക്കളുടെ മൊഴി.
What's Your Reaction?