ചിന്നക്കനാല്‍ പന്തടിക്കളം ഉന്നതിയിലെ അനധികൃത വൈദ്യുത വേലികള്‍ മുറിച്ചുനീക്കി 

ചിന്നക്കനാല്‍ പന്തടിക്കളം ഉന്നതിയിലെ അനധികൃത വൈദ്യുത വേലികള്‍ മുറിച്ചുനീക്കി 

Sep 25, 2026 - 15:07
 0
ചിന്നക്കനാല്‍ പന്തടിക്കളം ഉന്നതിയിലെ അനധികൃത വൈദ്യുത വേലികള്‍ മുറിച്ചുനീക്കി 
This is the title of the web page

ഇടുക്കി: ചിന്നക്കനാല്‍ പന്തടിക്കളത്ത് കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിച്ചതിനുപിന്നാലെ നടപടി കടുപ്പിച്ച് വനംവകുപ്പ്. പന്തടിക്കളം ഉന്നതിക്ക് സമീപം കൈയേറിയ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത വൈദ്യുത വേലികള്‍ മുറിച്ചുനീക്കി ആനത്താര പുനഃസ്ഥാപിച്ചു. കാട്ടാന ആക്രമണങ്ങളുടെ പ്രധാന കാരണം ആനത്താരകള്‍ കൈയേറിയതും വൈദ്യുത വേലികള്‍ സ്ഥാപിച്ചതുമാണെന്ന്   സര്‍വകക്ഷി യോഗത്തില്‍ ഉന്നതി നിവാസികളും മൂപ്പനും പറഞ്ഞിരുന്നു. തുടര്‍ന്നാണ് കലക്ടറുടെ നിര്‍ദേശപ്രകാരം അനധികൃത വൈദ്യുത വേലികള്‍ മുറിച്ചുനീക്കി ആനത്താര പുനഃസ്ഥാപിച്ചത്. ആര്‍ എസ് എസ്റ്റേറ്റ് മേഖലയില്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി സ്ഥാപിച്ച ഫെന്‍സിങ്ങുകളും ആനയിറങ്കല്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് അനധികൃതമായി ഏലം കൃഷി ചെയ്ത് സ്ഥാപിച്ചിരുന്ന സോളാര്‍ വേലികളും മുറിച്ചുമാറ്റി. മതികെട്ടാന്‍ ഭാഗത്തുനിന്ന് ചിന്നക്കനാല്‍ മേഖലയിലേക്ക് കാട്ടാനകള്‍ ഇറങ്ങുന്ന ഭാഗത്തെ അനധികൃത സോളാര്‍ വേലികളും നീക്കം ചെയ്തു. നടപടിയുടെ വിശദമായ റിപ്പോര്‍ട്ട് മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍, കലക്ടര്‍ എന്നിവര്‍ക്ക് കൈമാറും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow