വൈഎംസിഎ അഖിലലോക പ്രാര്‍ഥനാവാരം: ഇടുക്കി സബ് റീജിയണ്‍ തല ഉദ്ഘാടനം നടത്തി
വൈഎംസിഎ അഖിലലോക പ്രാര്‍ഥനാവാരം: ഇടുക്കി സബ് റീജിയണ്‍ തല ഉദ്ഘാടനം നടത്തി
ഇടുക്കി: വൈഎംസിഎ അഖിലലോക പ്രാര്ഥനാവാരത്തിന്റെ ഇടുക്കി സബ് റീജിയണ്‍ തല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി നിര്‍വഹിച്ചു. സബ് റീജിയന് ചെയര്മാന് സനു വര്‍ഗീസ് അധ്യക്ഷനായി. കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്ഐ പള്ളി വികാരി റവ. സതീഷ് വില്‍സണ്‍ വിഷയാവതരണം നടത്തി. വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്കോപ്പ, സംസ്ഥാന പബ്ലിക് റിലേഷന്‍ ബോര്‍ഡ് ചെയര്മാന് ജോര്‍ജ് ജേക്കബ്, പ്രസിഡന്റ് സല്‍ജു ജോസഫ്, സിസി തോമസ്, കെ ജെ ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?