കട്ടപ്പന നഗരത്തിലെ അനധികൃത വഴിയോര കച്ചവടങ്ങള്‍ തടയണം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നഗരസഭയില്‍ നിവേദനം നല്‍കി 

കട്ടപ്പന നഗരത്തിലെ അനധികൃത വഴിയോര കച്ചവടങ്ങള്‍ തടയണം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നഗരസഭയില്‍ നിവേദനം നല്‍കി 

Sep 11, 2026 - 17:40
 0
കട്ടപ്പന നഗരത്തിലെ അനധികൃത വഴിയോര കച്ചവടങ്ങള്‍ തടയണം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നഗരസഭയില്‍ നിവേദനം നല്‍കി 
This is the title of the web page

ഇടുക്കി: നിരോധിത ലഹരി ഉല്‍പ്പനങ്ങളുടെ വില്‍പ്പനയും അനധികൃത വഴിയോര കച്ചവടങ്ങളും തടയണമെന്നാവശ്യപ്പെട്ട് കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നഗരസഭയ്ക്ക് നിവേദനം നല്‍കി. നിയമപരമായ വിവിധ ലൈസന്‍സുകള്‍ക്ക് പുറമെ വാടക, കറന്റ് ചാര്‍ജ്, ശമ്പളം, ജിഎസ്ടി തുടങ്ങിയവയെല്ലാം മുടക്കുന്ന വ്യാപാരികള്‍ പ്രതിസന്ധിയിലാണ്. ഞായറാഴ്ചകളില്‍ കട്ടപ്പന കുന്തളംപാറ റോഡിലും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും അതിഥി തൊഴിലാളികളുള്‍പ്പെടെ തുണിത്തരങ്ങളും മറ്റ് സാധനങ്ങളും കച്ചവടം നടത്തുന്നത് സ്ഥിരം കാഴ്ചയാണ്. ഈ കച്ചവടങ്ങളുടെ മറവില്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതായും സംശയമുണ്ട്. കൂടാതെ കട്ടപ്പന നഗരത്തില്‍ കഴിഞ്ഞ കുറെ നാളുകളായി ലഹരി ഉപയോഗവും അതിനെ തുടര്‍ന്നുള്ള അക്രമസംഭവങ്ങളും പതിവായിരിക്കുകയാണ്. കട്ടപ്പന കുന്തളംപാറ റോഡിലും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളില്‍ അതിഥിതൊഴിലാളികള്‍ തമ്മിലും മറ്റുള്ളവരും അടിപിടികളും അസഭ്യവര്‍ഷവും മൂലം സാധാരണ ജനങ്ങള്‍ക്ക് നടന്നുപോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.
ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ തൂഫാന് കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ശക്തമായ പരിശോധനകളിലൂടെ നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയും പരിപൂര്‍ണമായി അവസാനിപ്പിക്കണമെന്നും ഏതെങ്കിലും കച്ചവടക്കാര്‍ നിരോധിത വസ്തുക്കള്‍ വില്‍ക്കുന്നു എന്ന് മനസിലായാല്‍ അത്തരക്കാരെ സംഘടനയില്‍നിന്ന് പുറത്താക്കുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, ട്രഷറര്‍ കെ പി ബഷീര്‍ എന്നിവര്‍ അറിയിച്ചു. വര്‍ക്കിങ് പ്രസിഡന്റ് സിജോമോന്‍ ജോസ്, വൈസ് പ്രസിഡന്റുമാരായ ടി എം ജോമോന്‍,  ബൈജു വെമ്പേനി, സെക്രട്ടറിമാരായ കെ ജെ തോമസ്, രമണന്‍ പടന്നയില്‍, അനില്‍ മോഡേണ്‍, പിആര്‍ഓ  അനില്‍ പുനര്‍ജനി എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow