എസ്എന്‍ഡിപി യോഗം നെടുങ്കണ്ടം യൂണിയന്‍ ദൈവദശക ആലാപനം നടത്തി
എസ്എന്‍ഡിപി യോഗം നെടുങ്കണ്ടം യൂണിയന്‍ ദൈവദശക ആലാപനം നടത്തി
ഇടുക്കി: എസ്എന്‍ഡിപി യോഗം നെടുങ്കണ്ടം യൂണിയന്റെ നേതൃത്വത്തില്‍ ദൈവദശക ആലാപനവും വനിതാ സംഗമവും നടത്തി. സംഗമത്തിന്റെ ഭാഗമായി 1,001 ചിരാതുകള്‍ തെളിയിക്കുകയും 112 വനിതകള്‍ ചേര്‍ന്ന് മെഗാ തിരുവാതിര അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന വനിതാസംഗമം യൂണിയന്‍ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുധാകരന്‍ ആടിപ്ലാക്കല്‍ മുഖ്യപ്രഭാഷണവും ശിവഗിരി മഠം സന്യാസി ശ്രേഷ്ഠന്‍ ശ്രീമദ് ഗുരുപ്രകാശം സ്വാമികള്‍, വനിതാസംഘം കേന്ദ്രസമിതി കണ്‍വീനര്‍ അഡ്വ. സംഗീതാ വിശ്വനാഥന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. സൗമ്യ അനിരുദ്ധന്‍, ബിജു പുളിക്കലേടത്ത് എന്നിവര്‍ ക്ലാസെടുത്തു. യൂണിയന്‍ കൗണ്‍സിലര്‍മാര്‍, വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, സൈബര്‍ സേനാ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?