നാരകക്കാനത്ത് ടൂറിസ്റ്റ് മിനി ബസ് അപകടത്തില്‍പെട്ട് സഞ്ചാരികള്‍ക്ക് പരിക്ക്
നാരകക്കാനത്ത് ടൂറിസ്റ്റ് മിനി ബസ് അപകടത്തില്‍പെട്ട് സഞ്ചാരികള്‍ക്ക് പരിക്ക്
ഇടുക്കി: നാരകക്കാനം അമലഗിരിക്ക് സമീപം ടൂറിസ്റ്റ് മിനി ബസ് അപകടത്തില്‍പെട്ട് 15 സഞ്ചാരികള്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെ 10.30ഓടെയാണ് അപകടം. തിരുവനന്തപുരം ആര്യനാട്‌നിന്ന് വന്ന സഞ്ചാരികള്‍ നെടുങ്കണ്ടം ഭാഗത്തേയ്ക്ക് പോകുമ്പോഴാണ് അപകടം. കുത്തിറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മറിയാതിരിക്കാന്‍ മണ്‍തിട്ടയില്‍ ഇടിച്ച് നിര്‍ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സീറ്റുകള്‍ ഇളകി തെറിച്ചാണ് വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ സ്വകാര്യ വാഹനങ്ങളില്‍ പരിക്കേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇടുക്കി പൊലീസും അഗ്‌നിശമനസേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
What's Your Reaction?