പഴയരിക്കണ്ടത്ത് സ്ഥാപിച്ച മന്ത്രി റോഷി അഗസ്റ്റിന്റെ ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ച നിലയില്‍

പഴയരിക്കണ്ടത്ത് സ്ഥാപിച്ച മന്ത്രി റോഷി അഗസ്റ്റിന്റെ ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ച നിലയില്‍

Mar 18, 2026 - 10:42
 0
പഴയരിക്കണ്ടത്ത് സ്ഥാപിച്ച മന്ത്രി റോഷി അഗസ്റ്റിന്റെ ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ച നിലയില്‍
This is the title of the web page

ഇടുക്കി: പഴയരിക്കണ്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്റെ ഫ്‌ളക്‌സ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. പഴയരിക്കണ്ടം കുത്ത് ജലസേചന പദ്ധതിക്ക് 28 കോടി രൂപ അനുവദിച്ചതിനെ അഭിനന്ദിച്ച് നാട്ടുകാര്‍ സ്ഥാപിച്ച ഫ്‌ളക്‌സാണ് നശിപ്പിച്ചത്. കരി ഓയില്‍ പോലുള്ള ദ്രാവകങ്ങള്‍ ഒഴിച്ചാണ് ഇവ നശിപ്പിച്ചത്. ഇത് റോഷി അഗസ്റ്റിന് നേര്‍ക്കല്ല   മേഖലയിലെ ജനങ്ങളോടുള്ള വിദ്വേഷമാണ് ഇത്തരം പ്രവര്‍ത്തിയിലൂടെ പുറത്തുവരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. നബാര്‍ഡ് സഹായത്തോടെയാണ് പദ്ധതിക്കായി 28 കോടി രൂപ അനുവദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കഞ്ഞിക്കുഴി എസ്എച്ച്ഒയ്ക്ക് പരാതി നല്‍കിയതായി എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow