ഇടുക്കി റവന്യു ജില്ലാ ശാസ്ത്രോത്സവം 12,13 തീയതികളിൽ ഇരട്ടയാർ സെന്റ് തോമസ് സ്‌കൂളിൽ
ഇടുക്കി റവന്യു ജില്ലാ ശാസ്ത്രോത്സവം 12,13 തീയതികളിൽ ഇരട്ടയാർ സെന്റ് തോമസ് സ്‌കൂളിൽ
ഇടുക്കി: റവന്യു ജില്ലാ ശാസ്ത്രോത്സവം 12,13 തീയതികളിലായി ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. 7 ഉപജില്ലകളിൽ നിന്നായി 2000ലേറെ വിദ്യാർഥികൾ മത്സരിക്കും. 12ന് രാവിലെ 10ന് സേനാപതി വേണു എംഎൽഎ ഉദ്ഘാടനംചെയ്യും. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡൻ്റ് രജനി കെ എ അധ്യക്ഷയാകും. 12ന് സയൻസ്, സോഷ്യൽ സയൻസ്, ഐടി, ഗണിതം, എന്നീ മേളകളും 13ന് പ്രവൃത്തി പരിചയമേളയും നടക്കും. സ്കൂൾ, പാരിഷ്ഹാൾ, സാംസ്കാരിക നിലയം എന്നിവിടങ്ങളിലായി മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്കും ഒഫീഷ്യൽസിനും വോളൻ്റിയർമാർക്കും ആവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കും. 200 ഒഫീഷ്യൽസും 100 വോളൻ്റിയർമാരും നടത്തിപ്പിൽ പങ്കാളികളാകും. ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കും. പരിസ്ഥിതി സൗഹാർദമായി മേള സംഘടിപ്പിക്കുന്നതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹരിതചട്ടം പാലിക്കും. പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു. വാർത്താസമ്മേളനത്തിൽ എഇഒ സി രാജശേഖരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി ഇലിപ്പുലിക്കാട്ട്, പഞ്ചായത്തംഗം സിജോ ഇലന്തൂർ, സിബി വലിയമറ്റം, ജിജിമോൾ മാത്യു, ജെയ്സൺ മാത്യു എന്നിവർ പങ്കെടുത്തു.
What's Your Reaction?