കഞ്ഞിക്കുഴി ബസ് സ്റ്റാന്‍ഡിലെ കസേരകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു
കഞ്ഞിക്കുഴി ബസ് സ്റ്റാന്‍ഡിലെ കസേരകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലെ കസേരകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. ഇതോടെ സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ സമീപത്തെ കല്‍കെട്ടിലാണ് ബസ് കാത്തിരിക്കുന്നത്. കസേരകള്‍ നശിപ്പിച്ച സാമൂഹിക വിരുദ്ധരെ പിടികൂടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. ബസ് സ്റ്റാന്‍ഡിലും പരിസരങ്ങളിലും സിസിടിവി സ്ഥാപിക്കുമെന്ന് വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി പറഞ്ഞു. രാത്രിയാകുന്നതോടെ ബസ് സ്റ്റാന്‍ഡ് പരിസരം സമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായി മാറുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും നൈറ്റ് പെട്രോളിങ് ശക്തമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?