മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളി വെഞ്ചിരിപ്പ് 22ന്
മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളി വെഞ്ചിരിപ്പ് 22ന്

ഇടുക്കി: മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളി വെഞ്ചിരിപ്പിനും ഇടവക തിരുനാളിനും 22ന് തുടക്കമാകും. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പുതിയ പള്ളി വെഞ്ചിരിക്കും. 23ന് നടക്കുന്ന ഗ്രോട്ടോ വെഞ്ചിരിപ്പിന് മോണ്‍. ജോസ് കരിവേലിക്കലും കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണ ചടങ്ങുകള്‍ക്ക് സത്‌ന രൂപത മെത്രാന്‍ മാര്‍ ജോസഫ് കൊടകല്ലിലും നേതൃത്വം നല്‍കും. 24ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേലില്‍നിന്ന് ഡീക്കന്‍ കുര്യന്‍ കാരിശേരിയില്‍ തിരുപ്പട്ടം സ്വീകരിക്കും. 25ന് കോതമംഗലം രൂപത ബിഷപ്പ് എമിരിറ്റസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഇടവക തിരുനാളിന്റെ കൊടിയേറ്റും. 26, 27 തീയതികളില്‍ നടക്കുന്ന തിരുകര്‍മങ്ങള്‍ക്ക് കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലേക്കാട്ട്, പാവനാത്മ കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ബെന്നോ പുതിയാപറമ്പില്‍, കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മോണ്‍. ജോസ് പ്ലാച്ചിക്കല്‍ തുടങ്ങിയവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. വികാരി ഫാ. ജോസ് നരിതൂക്കില്‍, അസിസ്റ്റന്റ് വികാരി ഫാ. സേവ്യര്‍ മേക്കാട്ട്, സണ്ണി കരിവേലിക്കല്‍, സണ്ണി കാരിശേരിയില്‍, സെബാസ്റ്റ്യന്‍ മേടയ്ക്കല്‍, ജോയി പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
2017 ആഗസ്റ്റ് 15ന് ഇടുക്കി രൂപതാ വികാരി ജനറല്‍ മോണ്‍ ജോസ് പ്ലാച്ചിക്കല്‍ ആണ് പള്ളി നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 2018ല്‍ പ്രളയവും പിന്നീട് കോവിഡ് മഹാമാരിയും നിര്‍മാണം വൈകിപ്പിച്ചെങ്കിലും ഇടവകാംഗങ്ങളുടെ കൂട്ടായ്മയില്‍ പൂര്‍ത്തീകരിച്ചു.
What's Your Reaction?






