കട്ടപ്പന നഗരസഭയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സീറ്റുകള്‍ വീതം വച്ചു: മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ജോബി 

കട്ടപ്പന നഗരസഭയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സീറ്റുകള്‍ വീതം വച്ചു: മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ജോബി 

Nov 25, 2025 - 17:49
 0
കട്ടപ്പന നഗരസഭയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സീറ്റുകള്‍ വീതം വച്ചു: മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ജോബി 
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ബീന ജോബി വിമത സ്ഥാനാര്‍ഥിയായി മത്സരരംഗത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ എ ഐ വിഭാഗങ്ങള്‍ക്ക് സീറ്റുകള്‍ വീതംവച്ചപ്പോള്‍ അര്‍ഹരായവരെ അവഗണിച്ചെന്നാണ് ഇവരുടെ ആരോപണം. കോണ്‍ഗ്രസിന് തനിച്ച് ഭൂരിപക്ഷം ഉണ്ടായിരുന്ന നഗരസഭ, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മൂന്ന് ചെയര്‍പേഴ്‌സണ്‍മാരാണ് ഭരിച്ചത്. ഇതില്‍ ആദ്യ രണ്ടുവര്‍ഷം ബീന ജോബി ആയിരുന്നു ചെയര്‍പേഴ്‌സണ്‍. ഇത്തവണ നഗരസഭയില്‍ 31-ാം വാര്‍ഡില്‍നിന്ന് മത്സരിക്കാനായിരുന്നു തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍  പ്രവര്‍ത്തനങ്ങളും തുടങ്ങി. എന്നാല്‍ ഈ വാര്‍ഡ് യുഡിഎഫ് നേതൃത്വം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കിതോടെയാണ് വിമതയായി മത്സരിക്കാന്‍ തീരുമാനിച്ചത്. യുവാക്കള്‍ ഉള്‍പ്പെടെ അര്‍ഹരായ നിരവധി പേര്‍ക്ക് സീറ്റ് നിഷേധിച്ചതായും ബീനാ ജോബി പറഞ്ഞു. കട്ടപ്പന നഗരസഭയില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍മാരായ രണ്ടുപേര്‍ ഇത്തവണ ജനറല്‍ സീറ്റില്‍ മത്സരിക്കുന്നുണ്ട്. ഈ വാര്‍ഡുകളില്‍ ഉള്‍പ്പെടെ നാലിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതല്‍ രംഗത്തുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow