നെടുങ്കണ്ടം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശില്‍പശാല നടത്തി
നെടുങ്കണ്ടം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശില്‍പശാല നടത്തി
ഇടുക്കി: നെടുങ്കണ്ടം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവന്ന സപ്ത ദിന ശില്‍പശാല സമാപിച്ചു. സമാപന സമ്മേളനം ജില്ല പഞ്ചായത്തംഗം ജിജി കെ ഫിലിപ്പ്്് ഉദ്ഘാടനം ചെയ്തു. കേരള സര്‍വകലാശാലയുടെയും കേന്ദ്ര ഏജന്‍സിയായ ഐസിഎസ്ആറിന്റെയും സംയുക്ത സംരംഭമായ ശില്‍പ്പശാലക്കായി ജില്ലയില്‍നിന്ന് തിരഞ്ഞെടുത്ത എക സ്‌കൂളാണിത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളിലെ പെണ്‍കുട്ടികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജസ്്, റോബോട്ടിക് മേഖലകളില്‍ പരിശീലനം നല്‍കി ശാസ്്രത അഭിരുചി വളര്‍ത്തുക, വൈജ്ഞാനിക മേഖലകളില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കുന്നതിന് പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. 40 ലേറെ പെണ്‍കുട്ടികള്‍ പങ്കെടുത്തു. കേരള യൂണിവേഴ്സിറ്റി എജ്യൂക്കേഷന്‍ അസോസിയേറ്റ് പ്രഫ. ഡോ.ദിവ്യ.സി.സേനന്‍ നേതൃത്വം നല്‍കി. പി ടി എ പ്രസിഡന്റ് ധനേഷ്‌കുമാര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സുരേഷ്‌കുമാര്‍ കെഎം, ഹെഡ്മിസ്ട്രസ് ശ്രീരേഖ ടി ആര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

