അടിമാലി പീച്ചാട് പ്ലാമലയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍
അടിമാലി പീച്ചാട് പ്ലാമലയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

ഇടുക്കി: അടിമാലി പീച്ചാട് പ്ലാമലയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. പ്ലാമല റെസ്റ്റ് പാറക്ക് സമീപമാണ് 40 വയസിലധികം പ്രായമുള്ള പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വനംവകുപ്പ് തുടര്‍ നടപടി സ്വീകരിച്ചു. കണ്ണിന് കാഴ്ച്ച കുറവും ചെവിക്ക് കേള്‍വി കുറവുമുള്ള ആനയെ വനം വകുപ്പ് നിരീക്ഷിച്ച് വരുന്നതിനിടയിലാണ് ചരിഞ്ഞത്. ഭക്ഷണം കഴിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായ കാട്ടാന നാട്ടില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന സാഹചര്യമായിരുന്നു. പിന്നീടാണ് ആനയെ അവശനിലയില്‍ കണ്ടെത്തിയത്.
What's Your Reaction?






