രാജകുമാരി നോര്‍ത്ത് രാമചന്ദ്രം ദേവി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം സമാപിച്ചു
രാജകുമാരി നോര്‍ത്ത് രാമചന്ദ്രം ദേവി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം സമാപിച്ചു
ഇടുക്കി: രാജകുമാരി നോര്‍ത്ത് രാമചന്ദ്രം ദേവി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം സമാപിച്ചു. അഞ്ച് ദിവസങ്ങളായി നടന്നിരുന്ന മഹോത്സവത്തിന് ക്ഷേത്രം തന്ത്രി അക്കിരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി പി യു സുമേഷിന്റെയും മുഖ്യകാര്‍മികത്വത്തിലാണ് പൂജാകര്‍മങ്ങള്‍ നടന്നത്. തെയ്യം, മയിലാട്ടം, കാവടി എന്നിവയുടെ അകമ്പടിയില്‍ താലപ്പൊലി ഘോഷയാത്രയോടെയാണ് സമാപനം കുറിച്ചത്. കുരുവിളാസിറ്റിയില്‍നിന്നും ആരംഭിച്ച താലപ്പൊലി ഘോഷയാത്രയില്‍ നിരവധി ഭക്തജങ്ങള്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് സി എന്‍ സുരേഷ്, സെക്രട്ടറി വി ആര്‍ സുനില്‍കുമാര്‍, വൈസ് പ്രസിഡന്റ് വി ബി വിനോദ്, ട്രഷറര്‍ ആര്‍ സജി, ജോയിന്‍ സെക്രട്ടറി ദീപു ഭാസ്‌കരന്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?