ചക്കുപള്ളം ശ്രീഭദ്രകാളി ധര്‍മശാസ്താക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം നടത്തി
ചക്കുപള്ളം ശ്രീഭദ്രകാളി ധര്‍മശാസ്താക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം നടത്തി
ഇടുക്കി: ചക്കുപള്ളം ആറാം മൈല്‍ ശ്രീഭദ്രകാളി ധര്‍മശാസ്താക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം നടന്നു. ക്ഷേത്രം മേല്‍ശാന്തി തൊടുപുഴ മഹേഷ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. രാവിലെ മഹാഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത് ദേശവിളക്ക്, വിശേഷാല്‍ ദീപാരാധന, തുടര്‍ന്ന് അണക്കര ശ്രീ ശിവപാര്‍വതി ക്ഷേത്രം മാതൃ സമിതി അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിരകളി, കൈകൊട്ടിക്കളി, കോല്‍കളി തുടങ്ങിയവ അരങ്ങേറി. തുടര്‍ന്ന് ക്ഷേത്രം കുങ്കിരിപ്പെട്ടി വനിതാ സമിതിയുടെ നേതൃത്വത്തില്‍ കുമ്മിയടിയും നടന്നു. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിനും ക്ഷേത്രദര്‍ശനത്തിനുമായി നൂറുകണക്കിന് ഭക്തരാണ് എത്തിയിരുന്നത്. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പ്രകാശ് ചെട്ടിയാര്‍, സെക്രട്ടറി നന്ദനന്‍ കുന്നത്ത്, ട്രഷറര്‍ തങ്കപ്പന്‍ ചാഞ്ഞനാനിക്കല്‍, ശശിധരന്‍ നായര്‍ വരിക്കയില്‍, അനില്‍ പൊടിപ്പാറയില്‍, ക്ഷേത്ര കമ്മറ്റിയംഗങ്ങള്‍, വനിതാ സംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?