കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രോത്സവത്തിനിടെ വൈദ്യുതി മുടക്കം: ബിജെപി സമരം നടത്തും
കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രോത്സവത്തിനിടെ വൈദ്യുതി മുടക്കം: ബിജെപി സമരം നടത്തും
ഇടുക്കി: കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രോത്സവം നടക്കുന്നതിനിടെ വൈദ്യുതി മുടക്കുന്ന കെഎസ്ഇബി അധികൃതരുടെ നടപടിക്കെതിരെ വ്യാഴാഴ്ച സമരം നടത്തുമെന്ന് ബിജെപി. തുടര്‍ച്ചയായ വൈദ്യുതി മുടക്കം ഭക്തരെയും ക്ഷേത്രപരിസരത്ത് വ്യാപാരം നടത്തുന്നവരെയും ബുദ്ധിമുട്ടിക്കുന്നു. ആയിരക്കണക്കിനു ആളുകള്‍ പങ്കെടുക്കുന്ന ഘോഷയാത്ര നടക്കുന്ന ദിവസംതന്നെ വൈദ്യുതി മുടക്കിയത് ദുരുഹമാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത് ശശി ആവശ്യപ്പെട്ടു.
What's Your Reaction?