ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്
ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: ദേശീയപാതയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രികരായ 2 ഗ്ലെന്‍മേരി സ്വദേശികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പീരുമേട് കല്ലാറുകവലയ്ക്ക് സമീപമാണ് അപകടം. ചെന്നൈയില്‍ നിന്ന് പരുന്തുംപാറ സന്ദര്‍ശിക്കാനെത്തിയ സംഘം സഞ്ചരിച്ച ബ്രേസ്സ കാറാണ്, പാമ്പനാറില്‍ നിന്ന് പീരുമേട്ടിലേക്ക് പോയ ബൈക്കില്‍ ഇടിച്ചത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പീരുമേട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
What's Your Reaction?






