എല്‍ഡിഎഫ് അയ്യപ്പന്‍കോവില്‍ മേഖല കണ്‍വന്‍ഷന്‍
എല്‍ഡിഎഫ് അയ്യപ്പന്‍കോവില്‍ മേഖല കണ്‍വന്‍ഷന്‍

ഇടുക്കി: എല്‍ഡിഎഫ് ജോയ്‌സ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അയ്യപ്പന്‍കോവില്‍ മേഖല കണ്‍വന്‍ഷന്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ ടി ബിനു ഉദ്ഘാടനം ചെയ്തു. മാട്ടുക്കട്ട സെന്റ് മേരീസ് യാക്കോബയ പാരീഷ് ഹാളിലാണ് യോഗം സംഘടിപ്പിച്ചത്. കോണ്‍ഗ്രസിന്റെ രാജ്യസഭാ എം പി യും, എ ഐ സിസി അംഗവും വരെ മത്സര രംഗത്ത് വരുന്നത് ബി ജെ പി യെ സഹായിക്കാനാണെന്ന് കണ്‍വന്‍ ഉദ്ഘാടനം ചെയ്ത കെ ടി ബിനു പറഞ്ഞു.
എല്‍ ഡി എഫ് നേതാവ് മനു കെ ജോണ്‍ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. എല്‍ ഡി എഫ് നേതാക്കളായ രാരിച്ചന്‍ നിറാണാംകുന്നേല്‍, സി പി ഐ മണ്ഡലം സെക്രട്ടറി വി ആര്‍ ശശി, കെ ജെ ജോസഫ്, എ എല്‍ ബാബു , അഭിലാഷ് മാത്യു, പി ഗോപി, ജയ്‌മോള്‍ ജോണ്‍സണ്‍, ജോമോന്‍ വെട്ടിക്കാല, സുമോദ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






