നെടുങ്കണ്ടത്ത് ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഭൂമാഫിയയുടെ ഭീഷണിയെന്ന് ആരോപണം
നെടുങ്കണ്ടത്ത് ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഭൂമാഫിയയുടെ ഭീഷണിയെന്ന് ആരോപണം
ഇടുക്കി: ഭൂമാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് നെടുങ്കണ്ടത്ത് ഗൃഹനാഥന്‍ കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി ആരോപണം. പുഷ്പകണ്ടം സ്വദേശി നടരാജന്‍ (55) തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ എട്ടിനാണ് നടരാജന്‍ കീടനാശിനി കഴിച്ചത്. കൂലിവേലക്കാരനായ നടരാജന്‍ വീട് വയ്ക്കുന്നതിനായി പുഷ്പകണ്ടത് 10 സെന്റ് സ്ഥലം വാങ്ങിയിരുന്നു. കഴിഞ്ഞയിടെ വീട് നിര്‍മിക്കാന്‍ തറ ഒരുക്കുന്ന ജോലികള്‍ ആരംഭിച്ചു. മണ്ണ് നീക്കം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ചിലര്‍ നിരന്തര പരാതികളുമായി ഇവരെ ബുദ്ധിമുട്ടിക്കുന്നതായാണ് ആരോപണം. വില്ലേജ് ജീവനക്കാരെന്ന പേരിലെത്തിയ രണ്ട് സ്ത്രീകള്‍ ജോലി നിര്‍ത്തി വയ്ക്കാനും ആവശ്യപ്പെട്ടു. ബാങ്ക് വായ്പ തരപ്പെടുത്തി വീട് നിര്‍മിക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ തുടര്‍ച്ചയായി തടസങ്ങള്‍ നേരിട്ടത്തോടെ നടരാജന്‍ മാനസിക സമ്മര്‍ദത്തിലായിരുന്നെന്നും ഇതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും ഭാര്യ ഷീല പറഞ്ഞു. മുമ്പ് ഭൂമി വില്‍ക്കുന്നുണ്ടോയെന്ന് ചിലര്‍ ഇവരോട് ചോദിച്ചിരുന്നു. ടൂറിസം സാധ്യതകളുള്ള മേഖലയാണ് ഇവിടം. ഭൂമാഫിയയുടെ ഇടപെടലാണ് നിര്‍ധന കുടുംബത്തിന്റെ പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അതേ സമയം കുടുംബ പ്രശ്‌നം മൂലമാണ് നടരാജന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന തരത്തില്‍ പ്രചാരണം നടക്കുന്നതയും നാട്ടുകാര്‍ ആരോപിച്ചു. പ്രതിസന്ധികള്‍ ചൂണ്ടികാട്ടി പൊലീസിലും ലീഗല്‍ സര്‍വീസ് കമ്മിറ്റിക്കും ജനകീയ കൂട്ടായ്മ പരാതി നല്‍കി.
What's Your Reaction?