ഐഡിബിഐ ബാങ്ക് കട്ടപ്പന താലൂക്ക് ആശുപത്രിക്ക് ആംബുലന്‍സ് കൈമാറി
ഐഡിബിഐ ബാങ്ക് കട്ടപ്പന താലൂക്ക് ആശുപത്രിക്ക് ആംബുലന്‍സ് കൈമാറി
ഇടുക്കി: ഐഡിബിഐ ബാങ്കിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായി കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് ആംബുലന്‍സ് സമര്‍പ്പിച്ചു. പ്രദേശത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ അടിയന്തരമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. രോഗികള്‍ക്ക് 24 മണിക്കൂറും സേവനം ലഭ്യമാകുന്ന രീതിയിലാണ് പുതിയ ആംബുലന്‍സ് സജ്ജീകരിച്ചിരിക്കുന്നത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി, ബാങ്ക് സീനിയര്‍ റീജിയണല്‍ ഹെഡ് റോണി ജോസ്, എജിഎം ശ്രീജിത്ത് എസ്, കട്ടപ്പന ബ്രാഞ്ച് മാനേജര്‍ അമല്‍ ഡൊമിനിക് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?