റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് മുരിക്കാശേരി സ്‌നേഹമന്ദിരത്തിന് വാഹനവും 50 കിടക്കകളും നല്‍കും
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് മുരിക്കാശേരി സ്‌നേഹമന്ദിരത്തിന് വാഹനവും 50 കിടക്കകളും നല്‍കും
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, അമേരിക്ക ടെക്‌സാസിലെ റോട്ടറി ക്ലബ് ഓഫ് മക്കിനിയുടെ സഹകരണത്തോടെ മുരിക്കാശേരി സ്‌നേഹമന്ദിരത്തില്‍ സ്ഥാപിച്ച പേപ്പര്‍ ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റിന് വാഹനം കൈമാറും. 4ന് രാവിലെ 10ന് കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയത്തില്‍ റോയി കെ പൗലോസ് എംഎല്‍എ വാഹനത്തിന്റെ താക്കോല്‍ കൈമാറും. കട്ടപ്പന ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ക്ലബ് പ്രസിഡന്റ് ഷിബു പോള്‍ അധ്യക്ഷനാകും. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തും. കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ഗ്ലോബല്‍ ഗ്രാന്റ് ചെയര്‍മാന്‍ ജോസ് മാത്യു, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ മനോജ് അഗസ്റ്റിന്‍, ജിജിആര്‍ അഖില്‍ വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിക്കും.
യൂണിറ്റില്‍ നിര്‍മിക്കുന്ന ടിഷ്യു പേപ്പര്‍, പേപ്പര്‍ ബാഗുകള്‍, പേപ്പര്‍ കപ്പുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിതരണംചെയ്യുന്നതിനാണ് വാഹനം നല്‍കുന്നത്. 1.75 കോടി രൂപ മുതല്‍മുടക്കിലാണ് സ്‌നേഹമന്ദിരത്തില്‍ യൂണിറ്റ് സ്ഥാപിച്ചത്. സ്ഥാപനത്തിന് സ്ഥിര വരുമാനവും അന്തേവാസികള്‍ക്ക് തൊഴിലവസരവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
കൂടാതെ, നെറ്റിത്തൊഴുവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഓര്‍ത്തഡോക്‌സ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സഹകരണത്തോടെ സ്‌നേഹമന്ദിരത്തിന് 50 മെഡിക്കല്‍ കിടക്കകളും നല്‍കും. 2ന് ഉച്ചകഴിഞ്ഞ് മൂന്നിന് നെറ്റിത്തൊഴുവില്‍ സക്കറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത കിടക്കകള്‍ കൈമാറും. ഷിബു പോള്‍ അധ്യക്ഷനാകും. വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ്, വൈസ് പ്രസിഡന്റ് ബിജു ആക്കാട്ടുമുണ്ട, പഞ്ചായത്തംഗം ടോണി മാക്കോറ. സഭ മാനേജിങ് കമ്മിറ്റിയംഗം ജെം കോരസണ്‍, ആശുപത്രി ഗവേണിങ് കൗണ്‍സില്‍ അംഗം പ്രിന്‍സ് ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിക്കും. രോഗികള്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക പരിചരണവും സംരക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യം. വാര്‍ത്താസമ്മേളനത്തില്‍ ഷിബു പോള്‍, ജോസ് മാത്യു, അഖില്‍ വിശ്വനാഥന്‍, ബിനോയി പുറംചിറ, ജിത്ത് ജോസഫ്, പ്രിന്‍സ് ചെറിയാന്‍, പി എം ജെയിംസ്, സന്തോഷ് ദേവസ്യ, ജിതിന്‍ കൊല്ലംകുടി, ജോസ് കുര്യാക്കോസ്, കെ കെ സുധീപ്, സാജന്‍ കുര്യാക്കോസ്, വി ജി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?