'ഓപ്പറേഷന്‍ തൂഫാന്‍ ദ് നാര്‍ക്കോഹണ്ട്' ജില്ലാതല ഉദ്ഘാടനം 3ന് മുരിക്കാശേരിയില്‍ 

'ഓപ്പറേഷന്‍ തൂഫാന്‍ ദ് നാര്‍ക്കോഹണ്ട്' ജില്ലാതല ഉദ്ഘാടനം 3ന് മുരിക്കാശേരിയില്‍ 

Sep 1, 2026 - 15:53
 0
'ഓപ്പറേഷന്‍ തൂഫാന്‍ ദ് നാര്‍ക്കോഹണ്ട്' ജില്ലാതല ഉദ്ഘാടനം 3ന് മുരിക്കാശേരിയില്‍ 
This is the title of the web page

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ ലഹരി മാഫിയക്കെതിരായി ആരംഭിച്ച വിപുലമായ ജനകീയ പ്രതിരോധ പദ്ധതിയായ 'ഓപ്പറേഷന്‍ തൂഫാന്‍ ദ് നാര്‍ക്കോഹണ്ട്' ജില്ലാതല ഉദ്ഘാടനം 3ന് രാവിലെ 10.30-ന് മുരിക്കാശേരി പാവനാത്മാ കോളേജില്‍ നടക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പൊലീസ്, ജില്ലാ ഭരണകൂടം, എക്‌സൈസ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളും പാവനാത്മാ കോളേജ് മാനേജ്മെന്റും സംയുക്തമായാണ് പദ്ധതി സംഘടിപ്പിക്കുന്നത്. സിന്തറ്റിക് ഡ്രഗ്സിന്റെ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയില്‍ വിഭാവനം ചെയ്ത പദ്ധതിയാണിത്. വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയവരില്‍നിന്ന് തൂഫാന്‍ വാരിയേഴ്സായി തരഞ്ഞെടുത്തവരെ തൂഫാന്‍ ബാഡ്ജ് നല്‍കി ആദരിക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും 'തൂഫാന്‍ വാരിയര്‍ ' മെമന്റോയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. ലഹരിവിരുദ്ധ പ്രതിജ്ഞ, 'തൂഫാന്‍ : ദി വാരിയര്‍ വിത്ത് ഇന്‍ ' വീഡിയോ പ്രദര്‍ശനം എന്നിവയും ഉദ്ഘാടന ചടങ്ങില്‍ ഉണ്ടാകും. റോയി കെ പൗലോസ് എംഎല്‍എ അധ്യക്ഷനാകും. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ  സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. എന്‍സിസി, എസ്പിസി, സ്‌കൗട്ട്‌സ് എന്നിവരുള്‍പ്പെടെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളും പൊതുജനങ്ങളുമായി 2500 മുതല്‍ 3000 വരെ ആളുകള്‍ ചടങ്ങില്‍ പങ്കാളികളാകും. വാര്‍ത്താസമ്മേളനത്തില്‍ റോയി കെ പൗലോസ് എംഎല്‍എ, പാവനാത്മ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സിജോ പി ജോര്‍ജ്, ബര്‍സാര്‍ ഫാ. വില്‍സണ്‍ മണിയാട്ട്, സന്തോഷ് ജോര്‍ജ്, ഡോ. ജിജോ ജോര്‍ജ്, അലക്‌സ് തോമസ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow