കഞ്ഞിക്കുഴി പഞ്ചായത്തില്‍ റോഡ് കൈയേറി കെട്ടിടവും കല്ലറയും നിര്‍മിച്ചതായി പരാതി
കഞ്ഞിക്കുഴി പഞ്ചായത്തില്‍ റോഡ് കൈയേറി കെട്ടിടവും കല്ലറയും നിര്‍മിച്ചതായി പരാതി
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തില്‍ പഞ്ചായത്ത് റോഡ് കൈയേറി കെട്ടിടവും കല്ലറയും നിര്‍മിച്ചെന്ന ആരോപണവുമായി കത്തിപ്പറത്തടം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി കമ്മിറ്റി ഭാരവാഹികള്‍ രംഗത്ത്. പഞ്ചായത്തിലെ പള്ളി വക വസ്തുവിലൂടെ കടന്നുപോകുന്ന അഞ്ചുകുടി-കത്തിപ്പാറത്തടം-പാല്‍ക്കുളംമേട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പഞ്ചായത്ത് റോഡാണ് കൈയേറിയത്. കോടതിയുടെയും കലക്ടറുടെയും ഉത്തരവുപ്രകാരം പഞ്ചായത്ത് മുന്‍കൈയെടുത്ത് അളന്ന് സ്ഥാപിച്ച വാര്‍ക്ക പോസ്റ്റുകള്‍ നശിപ്പിച്ചശേഷമാണ് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ഗ്രാനൈറ്റ് ഉപയോഗിച്ച് പൊതുവഴിയില്‍ കല്ലറ നിര്‍മിച്ചതെന്ന് പള്ളി കമ്മറ്റി ആരോപിച്ചു. പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയ ാണ് കൈയേറ്റവും അനധികൃത നിര്‍മാണവും തുടരുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. അനധികൃത നിര്‍മാണം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ല. നിര്‍മാണങ്ങള്‍ അടിയന്തരമായി നീക്കം ചെയ്തില്ലെങ്കില്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് ഉപരോധം ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, സെമിത്തേരി കടന്നുപോകുന്ന റോഡില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്ത ദിവസം ഈ വിഷയത്തില്‍ കമ്മിറ്റിയില്‍ ചര്‍ച്ച നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. വിഷയത്തില്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണെന്ന് വികാരി ഫാ. സജോ പി മാത്യു ഇലവുങ്കല്‍, സഹവികാരി ഫാ. ബിനോയ് ചാക്കോ കുന്നത്ത്, ഫാ. മനോജ് വര്‍ഗീസ് ഈരാച്ചേരില്‍, ട്രസ്റ്റിമാരായ ഷാജി എലിയാസ് നിരവത്ത്, ഷിജോ കെ ജി കോഴക്കാട്ട്, സെക്രട്ടറി എല്‍ദോസ് കീപ്പാലക്കാട്ട്, കുര്യന്‍ കല്ലുവെട്ടാംകുഴി എന്നിവര്‍ അറിയിച്ചു.
What's Your Reaction?