കണ്ണംപടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കണ്ണംപടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ഇടുക്കി: കണ്ണംപടി ഗവ. ട്രൈബല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സി
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ രാജന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ എത്തിയ അതിഥികളെ ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്‍കിയാണ് വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്. ടാറ്റാ കള്‍ട്ടന്‍സി ഡെലിവറി ഹെഡ് അരുണ്‍ നാരായണന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ കെ ജി സുനില്‍കുമാര്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ചന്ദ്രകുമാര്‍, ഹണിമോള്‍ ബിനു, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് നിഷ ആന്‍ ജോയി, എച്ച് ആര്‍ മാനേജര്‍ രതീഷ് നമ്പ്യാര്‍, കള്‍സള്‍ട്ടന്‍സി ജീവനക്കാരായ അരുണ്‍ വാര്യര്‍, മേരി, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഡോ. സുമ, റീന എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
