ഉപ്പുതറ പഞ്ചായത്തില്‍ ശ്മാശനത്തിന് ഭൂമി വാങ്ങിയതില്‍ ക്രമക്കേടെന്ന് കോണ്‍ഗ്രസ്
ഉപ്പുതറ പഞ്ചായത്തില്‍ ശ്മാശനത്തിന് ഭൂമി വാങ്ങിയതില്‍ ക്രമക്കേടെന്ന് കോണ്‍ഗ്രസ്

ഇടുക്കി: ഉപ്പുതറ പഞ്ചായത്തില്‍ ശ്മശാനത്തിന് ഭൂമി വാങ്ങിയതില്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. സ്ഥലം വാങ്ങിയതിന് കമ്മീഷന്‍ കൈപ്പറ്റിയ ജനപ്രതിനിധികള്‍ക്കെതിരെ നടപടി സ്വികരിക്കുക, അഴിമതി വിജിലന്‍സ് അന്വേഷിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെ പരിസരങ്ങളിലും ടൗണുകളിലും പോസ്റ്ററുകള്‍ പതിപ്പിച്ചു.പൊതു ശ്മശാനം വാങ്ങുന്നതിനായി 2022 ലാണ് പണ ഇടപാടുകള്‍ നടന്നത്. സ്വകാര്യ വ്യക്തിയുടെ കയ്യില്‍ നിന്നും രണ്ടുതവണയായി 33,93,250 നല്‍കിയാണ് ഭൂമി വാങ്ങിയത്. ഇതിനുശേഷം ലക്ഷങ്ങള്‍ കമ്മീഷനായി പഞ്ചായത്തംഗങ്ങള്‍ കൈപ്പറ്റിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് ജനപ്രതിനിധികളും, ബിജെപി പ്രതിനിധിയുമാണ് പണ ഇടപാടുകള്‍ക്ക് മുന്നില്‍ നിന്നതും കമ്മീഷന്‍ കൈപ്പറ്റി വിതരണം ചെയ്തതെന്നും ആരോപണമുണ്ട്. പഞ്ചായത്തില്‍ ഉണ്ടായിരിക്കുന്ന അഴിമതി വിജിലന്‍സ് അന്വേഷിക്കുകകയും, കുറ്റക്കാരെ ജനങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവരുകയും ചെയ്യണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
What's Your Reaction?






