ഓപ്പറേഷന്‍ തൂഫാന്‍: മൂന്നാറില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി
ഓപ്പറേഷന്‍ തൂഫാന്‍: മൂന്നാറില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി
ഇടുക്കി: ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മൂന്നാറില്‍ നടത്തിയ പരിശോധനയില്‍ 11 കഞ്ചാവ് ചെടികള്‍ കണ്ടത്തി. പഴയ മൂന്നാര്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചെടികള്‍. വളര്‍ന്നുവന്ന ചെടികള്‍ നട്ടു പരിപാലിച്ചതാണോയെന്ന് അന്വേഷിക്കുകയും ഓപ്പറേഷന് ഭാഗമായി തുടര്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നാര്‍ എക്‌സൈസിന്റെയും ഡിവൈഎസ്പിയുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
What's Your Reaction?
