പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി കാഞ്ചിയാര്‍ പഞ്ചായത്ത്
പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി കാഞ്ചിയാര്‍ പഞ്ചായത്ത്

ഇടുക്കി: പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് പതിനാറാം സ്ഥാനവും നേടി കാഞ്ചിയാര്‍ പഞ്ചായത്ത്. 106.35 ശതമാനം ചിലവാക്കിയാണ് നിര്‍വഹണം പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം 2024- 25 സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ കട്ടപ്പന ബ്ലോക്കിന് കീഴില്‍ 1,50,160 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി 5.20 കോടി രൂപ പഞ്ചായത്തിന് ചെലവഴിക്കാന്‍ സാധിച്ചതിലും മുന്‍ പന്തിയിലാണ് കാഞ്ചിയാര്‍ പഞ്ചായത്ത്. 2024-25 വര്‍ഷം പഞ്ചായത്തിന്റെ സമഗ്ര മേഖലകളിലും വികസനം എത്തിക്കാന്‍ കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഇതെന്നും പഞ്ചായത്ത് അംഗങ്ങളുടെയും ജീവനക്കാരുടെയും കഠിന പരിശ്രമമാണ് ഇതിന്റെ പിന്നിലെന്നും പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് പറഞ്ഞു. പഞ്ചായത്ത് ജീവനക്കാര്‍ക്കും പഞ്ചായത്തംഗങ്ങള്‍ക്കും പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തിയ കരാറുകാര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായി വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍ പറഞ്ഞു. 7 കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ ദിനവും നേടി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് തുടര്‍ച്ചയായി ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലും സമാന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കി.
What's Your Reaction?






