കപ്പ കൃഷിയും കപ്പവാട്ടും ഉത്സവമാക്കി ഹൈറേഞ്ചിലെ കര്‍ഷകര്‍ 

കപ്പ കൃഷിയും കപ്പവാട്ടും ഉത്സവമാക്കി ഹൈറേഞ്ചിലെ കര്‍ഷകര്‍ 

Dec 2, 2025 - 12:13
 0
കപ്പ കൃഷിയും കപ്പവാട്ടും ഉത്സവമാക്കി ഹൈറേഞ്ചിലെ കര്‍ഷകര്‍ 
This is the title of the web page

ഇടുക്കി: കുടിയേറ്റ കാലം മുതല്‍ കൂട്ടായ്മയുടെ ഉത്സവമായി മാറിയ ഒരു വിളവെടുപ്പാണ് കപ്പ കൃഷി. ഇപ്പോള്‍ വന്‍ തോതില്‍ ഹൈറേഞ്ചില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ഇന്നും കൃഷി നിലനിര്‍ത്തി മുമ്പോട്ട് പോകുന്ന കര്‍ഷകരും ഇവിടെയുണ്ട്. കുടിയേറ്റ കാലത്ത് ഹൈറേഞ്ച്കാര്‍ പട്ടിണിയോട് പൊരുതിയത് കപ്പ കൃഷിയിലൂടെയാണ്. നെല്‍കൃഷിയോളം തന്നെ പ്രാധാന്യമുണ്ട് കപ്പ കൃഷിയ്ക്കും. പറിച്ചെടുക്കുന്ന കപ്പ വാട്ടി ഉണങ്ങി സൂക്ഷിച്ച് പഞ്ഞ കര്‍ക്കിടകത്തിലടക്കം ആളുകളുടെ പട്ടിണിയകറ്റിയിരുന്നു. നാടൊന്നാകെ ഒത്തുകൂടി കപ്പ പറിച്ച് കൂട്ടിയിട്ട് സ്ത്രീകളും കുട്ടികളും കറുത്ത തൊലി ചിരണ്ടിയെടുക്കും. ചിരണ്ടിയ കപ്പ  മൂര്‍ചയുള്ള കത്തിയില്‍ ഒരേ കനത്തില്‍ അരിഞ്ഞ് വീഴുന്നത് കണ്ടാല്‍ മിഷിന്‍ കട്ടിങ്ങെന്ന് തോന്നിപോവും. ഇന്ന് അപൂര്‍വം ചിലര്‍ മാത്രമാണ് കപ്പവാട്ടുന്നതെങ്കിലും പഴയ ആവേശം ഇപ്പോഴുമുണ്ടെന്ന് രാജാക്കാട് കൊച്ചുമുല്ലക്കാനം തടത്തിച്ചാലില്‍ ബിജു പറഞ്ഞു. എലിയും പന്നിയുമടക്കമുള്ള ജീവികളുടെ ആക്രമണം കൊണ്ട് കര്‍ഷകര്‍ കപ്പ നേരത്തെ പറിച്ച് വാട്ടുന്നതിനും കാരണമായി. പുതിയ തലമുറ വൈറ്റ് കോളര്‍ ജോലി തേടി പോകുന്നതും ഹൈറേഞ്ചിന്റെ  ഉത്സവമായി മാറിയ കപ്പ പറിക്കലും വാട്ടലും ഇന്ന് അപൂര്‍വ കാഴ്ചകളായി മാറുന്നതിന് കാരണമാകുന്നുണ്ടെന്നാണ് കര്‍ഷകര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow