ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
ഇടുക്കി: ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിദ്ധീകരിക്കുന്ന 2026ലെ കലണ്ടറിന്റെ പ്രകാശന കര്‍മം കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മപാഠശാലയില്‍ നടത്തി. സംസ്ഥാന സഹകരണ വകുപ്പ് റിട്ടയേര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍ ഷേര്‍ലി രഘുനാഥന്‍ നായര്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് എ കെ സുനില്‍ കുമാറിന് നല്‍കികൊണ്ട് പ്രകാശന കര്‍മം നിര്‍വഹിച്ചു. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നായര്‍ സഹോദര സമാജത്തിന്റെ സാമൂഹിക ക്ഷേമ പരിപാടികളുടെ ഭാഗമായി നല്‍കിവരുന്ന സാമ്പത്തിക സഹായ വിതരണവും ഇതോടൊപ്പം നടത്തി. ജന്മനാ കിടപ്പുരോഗിയായ കുട്ടിയുടെ ചികിത്സക്കായി അനുവദിച്ച 25000 രൂപയുടെ ചെക്ക് താലൂക്ക് യൂണിയന്‍ സെക്രട്ടറി എ ജെ രവീന്ദ്രന്‍ കരയോഗം സെക്രട്ടറി എ അനീഷിന് കൈമാറി. ദുബായ് നായര്‍ സഹോദര സമാജം പ്രസിഡന്റ് ഗിരീഷ് സി നായര്‍, സെക്രട്ടറി സജീവ് മേനോന്‍, ട്രഷറര്‍ പ്രമോദ് സി പി, താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആര്‍. മണിക്കുട്ടന്‍, വനിതാ യൂണിയന്‍ സെക്രട്ടറി ഉഷ ബാലന്‍, യൂണിയന്‍ ഭരണസമിതി അംഗങ്ങളായ കെ വി വിശ്വനാഥന്‍, പി ജി രവീന്ദ്രനാഥ്, ടി കെ അനില്‍കുമാര്‍, കരയോഗ വനിതാ സമാജം ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?