ഉപ്പുതോട് ഗവണ്‍മെന്റ് സ്‌കൂള്‍ വാര്‍ഷികം
ഉപ്പുതോട് ഗവണ്‍മെന്റ് സ്‌കൂള്‍ വാര്‍ഷികം

ഇടുക്കി: ഉപ്പുതോട് ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെയും അങ്കണവാടിയുടെയും സംയുക്ത വാര്‍ഷികം ജന ഗണ മന 2024 ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പുതിയതായി നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നടന്നു. ഓഡിറ്റോറിയത്തിനായി ധനസഹായം നല്‍കിയ പി എസ് എന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി കെ അനന്തനാരായണന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അങ്കണവാടി ടീച്ചര്‍ റോസക്കുട്ടി പി ജെ യെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.ഐ എസ് ആര്‍ ഓ യിലെ സീനിയര്‍ സൈന്റിസ്റ്റ് എന്‍ജിനീയര്‍ ഷിബു മാത്യുവിന്റെ നേതൃത്വത്തില്‍ ശാസ്ത്ര സദസും വാര്‍ഷികത്തിനൊടനുബന്ധിച്ച് നടത്തി.
മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രജിനി ടോമി അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സാജു പോള്‍, ഡെന്നിമോള്‍ രാജു, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജയമേരി കെ എ, എഇഓ സേവിയര്‍ പി ജെ, പിടിഎ പ്രസിഡന്റ്മാരായ സീമോന്‍ മനത്താനത്ത്, ഷംല ഷിജു, സ്റ്റാഫ് പ്രതിനിധി ബിനോജ് എം ആര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






