കട്ടപ്പന ഗവ. കോളേജില്‍ രാജ്യാന്തര കോണ്‍ഫറന്‍സ് തുടങ്ങി

കട്ടപ്പന ഗവ. കോളേജില്‍ രാജ്യാന്തര കോണ്‍ഫറന്‍സ് തുടങ്ങി

Feb 20, 2024 - 20:59
Jul 9, 2024 - 22:02
 0
കട്ടപ്പന ഗവ. കോളേജില്‍ രാജ്യാന്തര കോണ്‍ഫറന്‍സ് തുടങ്ങി
This is the title of the web page

ഇടുക്കി: കട്ടപ്പന ഗവ. കോളേജില്‍ ഓള്‍ജിബ്ര, ഡിസ്‌ക്രീറ്റ് മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ രാജ്യാന്തര കോണ്‍ഫറന്‍സ് തുടങ്ങി. അമേരിക്ക ലിങ്കണ്‍ നെബ്രാസ്‌ക സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. ജോണ്‍ സി മീകിന്‍ ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്ര വകുപ്പിന്റെ രജതജൂബിലിയോടനുബന്ധിച്ചാണ് പരിപാടി. അമേരിക്ക, റഷ്യ, പോര്‍ച്ചുഗല്‍, ഇസ്രയേല്‍, സോവേനിയ, ഓസ്‌ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളിലെ പ്രശസ്ത സര്‍വകലാശാലകളില്‍ നിന്നുള്ള ഒമ്പത് ഗണിതശസ്ത്രജ്ഞരും ഇന്ത്യയിലെ 30 സര്‍വകലാശാലകളില്‍ നിന്നുള്ള പ്രതിനിധികളും ഉള്‍പ്പെടെ 250 പേരാണ് പങ്കെടുക്കുന്നത്.
ജോണ്‍ സി മീകിന്‍, റഷ്യയില്‍ നിന്നുള്ള എം വി വോള്‍കോവ്, പോര്‍ച്ചുഗലില്‍ നിന്നുള്ള ജെ അല്‍മെയ്ഡ, സ്ലോവേനിയയില്‍ നിന്നുള്ള ഇസ്‌ടോക് പീറ്ററിന്‍, വെസ്‌ന ഇസ്‌റിക്, ആര്‍ സ്‌ക്രെകോവ്‌സ്‌കി, തന്‍ജ ഡ്രാവെക്, ഇസ്രയേലില്‍ നിന്നുള്ള എ ഗുടെര്‍മാന്‍, ഓസ്‌ട്രേലിയയില്‍ നിന്നുള്ള എംപിഎ അസീസ് തുടങ്ങിയ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ 20 പേര്‍ പ്രബന്ധം അവതരിപ്പിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. വി കണ്ണന്‍ അധ്യക്ഷനായി. എംജി സര്‍വകലാശാല സെനറ്റ് അംഗം ഡോ. സിമി സെബാസ്റ്റ്യന്‍, ഡോ. ഒ സി അലോഷ്യസ്, ജി എന്‍ പ്രകാശ്, സോജി ഡൊമിനിക്, യൂണിയന്‍ ചെയര്‍മാന്‍ അമല്‍ ഷിബു എന്നിവര്‍ സംസാരിച്ചു.
ബുധനാഴ്ച വൈകിട്ട് ഏഴിന് ആദരിക്കല്‍ ചടങ്ങ് കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. പി ജി ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. അധ്യാപകരെ ആദരിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ്, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്‌സ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് എന്നിവര്‍ ചേര്‍ന്നാണ് കോണ്‍ഫറന്‍സ് നടത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow