സമരാഗ്നി വിളംബര ജാഥ കാഞ്ചിയാറില്‍
സമരാഗ്നി വിളംബര ജാഥ കാഞ്ചിയാറില്‍

ഇടുക്കി: കേരളത്തിലെ പാവപ്പെട്ടവന്റെ അന്നം മുടക്കിയ പിണറായി സര്‍ക്കാരിനുള്ള താക്കീതാണ് സമരാഗ്നി പ്രക്ഷോഭയാത്രയെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍. കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമരാഗ്‌നി വിളംബരജാഥ നരിയമ്പാറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത്കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആല്‍വിന്‍ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയി ഈഴകുന്നേല്‍, സണ്ണി വെങ്ങാലൂര്‍, അലന്‍. എസ് പുലിക്കുന്നേല്‍, റിജോ കുഴിപ്പള്ളി, അല്‍ഫോണ്‍സ് തുടങ്ങിയവര്‍ സംസാരിച്ചു . നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നടത്തിയ വിളംബര ജാഥ വെള്ളിലാംകണ്ടത്ത് സമാപിച്ചു.
What's Your Reaction?






