കട്ടപ്പന സ്വദേശി ബിനോജിനായി നാട് കൈകോര്‍ക്കുന്നു: ചികിത്സ സഹായനിധി രൂപീകരിച്ചു
കട്ടപ്പന സ്വദേശി ബിനോജിനായി നാട് കൈകോര്‍ക്കുന്നു: ചികിത്സ സഹായനിധി രൂപീകരിച്ചു
ഇടുക്കി: ദുബായില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കട്ടപ്പന അമ്പലക്കവല പുത്തന്‍പുരയ്ക്കല്‍ ബിനോജിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ജനകീയ സമിതി രൂപീകരിച്ചു. കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിലാണ് ബിനോജ് ചികിത്സ സഹായ നിധി രൂപീകരിച്ചിരിക്കുന്നത്. ദുബായില്‍വച്ച് പെട്ടന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ബിനോജ് നിലവില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. നിലവില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് പ്രതിവിധി. എന്നാല്‍ ദുബായില്‍ ശസ്ത്രക്രിയ നടത്തുക അസാധ്യമായതിനാല്‍ ബിനോജിനെ എയര്‍ ആംബുലന്‍സ് മാര്‍ഗം കേരളത്തില്‍ എത്തിക്കണം. ഇതിനായും തുടര്‍ ചികിത്സകള്‍ നടത്തുന്നതിനുമായി വലിയ തുക ആവശ്യമാണ്. ബിനോജിന്റെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ഭാര്യയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമാണ് കട്ടപ്പനയിലുള്ളത്. ഇവര്‍ക്ക് ഇത്രയും ഭീമമായ തുക കണ്ടെത്താന്‍ സാധിക്കാതെ വന്നതിനാലാണ് ജനകീയ സമിതി രൂപീകരിച്ചത്. നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി ചെയര്‍മാനായും എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ കണ്‍വീനറുമായാണ് സമിതി പ്രവര്‍ത്തിക്കുന്നത്. അക്കൗണ്ട് നമ്പര്‍: 352802010042506. ഐഎഫ്എസ്സി കോഡ്: UBIN0535281. നമ്പരായി ബാങ്ക് അക്കൗണ്ട് എടുക്കുകയും ചെയ്തിട്ടുണ്ട്.
What's Your Reaction?