അഡ്വ. ബേസില്‍ ജോണ്‍ തൊടുപുഴയില്‍ എഎപി സ്ഥാനാര്‍ഥി
അഡ്വ. ബേസില്‍ ജോണ്‍ തൊടുപുഴയില്‍ എഎപി സ്ഥാനാര്‍ഥി
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഡ്വ. ബേസില്‍ ജോണ്‍ തൊടുപുഴയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയാകും. വ്യാഴാഴ്ച എഎപി ദേശീയ നേതൃത്വം പുറത്തിറക്കിയ 22 പേരുടെ ആദ്യഘട്ട പട്ടികയിലാണ് ബേസില്‍ ജോണിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചത്. പഞ്ചായത്തംഗം, ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ബേസില്‍ ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. നിയമത്തിലും ഇംഗ്ലീഷ് ജേര്‍ണലിസത്തിലും ബിരുദവും, പ്രൊജക്ട് മാനേജ്‌മെന്റില്‍ ബിരുദാനന്ത ബിരുദവുമുള്ള ബേസില്‍ ജോണ്‍ തൊടുപുഴ ബാറിലെ അഭിഭാഷകനാണ്. 43 കാരനായ ബേസില്‍ ജോണ്‍ റബ്ബര്‍ ഉല്‍പാദസംഘം പ്രസിഡന്റും,പാതി വില തട്ടിപ്പിനിരയായ ഇരകളുടെ സംഘടനയായ വോയിസ് ഓഫ് വിമനിന്റെ സംസ്ഥാനതല രക്ഷാധികാരിയും, പ്രവാസി സംഘടനയായ ഇടുക്കി വെല്‍ഫെയര്‍ അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമാണ്.
What's Your Reaction?