കീരംപാറ പഞ്ചായത്തില്‍ എഎപി രാഷ്ട്രീയ വിശദീകരണയോഗം ചേര്‍ന്നു
കീരംപാറ പഞ്ചായത്തില്‍ എഎപി രാഷ്ട്രീയ വിശദീകരണയോഗം ചേര്‍ന്നു

ഇടുക്കി: പഞ്ചായത്ത് തെരെഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് ആംആദ്മി പാര്‍ട്ടി. ഇതിന്റെ ഭാഗമായി കീരംപാറ പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുവര്‍ണ സന്തോഷ് അധ്യക്ഷയായി. മാര്‍ കീരംപാറ മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം സംസ്ഥാന വക്താവ് ജോണ്‍സന്‍ കറുകപ്പിള്ളി ഉദ്ഘാടനം ചെയ്തു. റെജി ജോര്‍ജ്, ലാലു മാത്യു,അനി പീറ്റി, ജോണ്‍ ഒറവലക്കുടി, നഗരസഭ മണ്ഡലം പ്രസിഡന്റ് സാബു കുരിശിങ്കല്‍, ഷിബു തങ്കപ്പന്‍, ശാന്തമ്മ ജോര്‍ജ്, പിയേഴ്‌സന്‍ കെ. ഐസക്ക്, രഘു കാത്തിരകുന്ന്, ജോയി ഊഞ്ഞാപ്പാറ, റോയി ഊതാളക്കോട്ട്, മത്തായി ഉഞ്ഞാപ്പാറ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






