മറയൂര്‍ മേഖലയില്‍ വാനരശല്യം രൂക്ഷം 

മറയൂര്‍ മേഖലയില്‍ വാനരശല്യം രൂക്ഷം 

Feb 5, 2025 - 21:46
 0
മറയൂര്‍ മേഖലയില്‍ വാനരശല്യം രൂക്ഷം 
This is the title of the web page

ഇടുക്കി: വാനര ശല്യത്താല്‍ വലഞ്ഞ് മറയൂരിലെ കര്‍ഷകര്‍. കൂട്ടത്തോടെ കാടിറങ്ങുന്ന വാനരന്‍മാര്‍ കാര്‍ഷികവിളകള്‍ തിന്നുനശിപ്പിക്കുകയും വീടിനുള്ളിലെ സാധനങ്ങള്‍ എടുത്തുകൊണ്ടുപോകുന്നതും പതിവാകുകയാണ്. തുരത്തിയോടിച്ചാല്‍ പോലും പിന്‍വാങ്ങാന്‍ തയ്യാറാകാത്ത സാഹചര്യമുണ്ട്. വാനരശല്യം രൂക്ഷമായതോടെ ഒരു വിധത്തിലും കൃഷി മുമ്പോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. തുരത്താന്‍ ശ്രമിച്ചാല്‍ ചില സമയങ്ങളില്‍ ഇവര്‍ ആക്രമണകാരികളാകുന്ന സാഹചര്യവുമുണ്ട്. വനത്തിനുള്ളില്‍ തീറ്റയുടെ ലഭ്യത വര്‍ധിപ്പിച്ച് ജനവാസ മേഖലകളിലെ വാനരശല്യം നിയന്ത്രിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അല്ലാത്ത പക്ഷം വനാതിര്‍ത്തിയോട് ചേര്‍ന്ന മേഖലകളിലെ കൃഷി പൂര്‍ണമായി ഉപേക്ഷിക്കേണ്ടി വരുമെന്നും കര്‍ഷകര്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow