ആലടിയില്‍ പുലിയിറങ്ങിയ ഭാഗത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു
ആലടിയില്‍ പുലിയിറങ്ങിയ ഭാഗത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു

ഇടുക്കി: ആലടിയില്‍ പുലിയിറങ്ങിയ ഭാഗത്ത് വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു. എന്നാല്‍ പുലി എന്ന് സംശയിക്കുന്ന വന്യമൃഗങ്ങള്‍ ഒന്നും തന്നെ ക്യാമറയുടെ നിരീക്ഷണത്തില്‍ എത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആലടി ഭാഗത്ത് പുലിയെയും രണ്ടുകുഞ്ഞുങ്ങളെയും പ്രദേശവാസികള്‍ കണ്ടെന്ന അഭ്യുഹത്തെ തുടര്‍ന്നാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് പുളിക്കല്‍ നിതിന്റെ പുരയിടത്തില്‍ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ ചൊവ്വാഴ്ചയും, ബുധനാഴ്ചയും ക്യാമറ പരിശോധിച്ചപ്പോള്‍ പുലിയെന്ന് സംശയിക്കുന്ന ഒരുവന്യമൃഗത്തെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പൂച്ച ,പട്ടി തുടങ്ങിയ നാട്ടുമൃഗങ്ങള്‍ മാത്രമാണ് ക്യാമറയുടെ കണ്ണില്‍പ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഷയത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






