ഏഷ്യാലെവല്‍ വെയിറ്റ്, പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി ആന്‍ഡ്രൂസിന് ശ്രദ്ധേയ നേട്ടം
ഏഷ്യാലെവല്‍ വെയിറ്റ്, പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി ആന്‍ഡ്രൂസിന് ശ്രദ്ധേയ നേട്ടം

ഇടുക്കി: കോയമ്പത്തൂരില്‍നടന്ന ഏഷ്യാലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെയിറ്റ് ലിഫ്റ്റിങ്, പവര്‍ ലിഫ്റ്റിങ് എന്നീ ഇനങ്ങളില്‍ വണ്ടിപ്പെരിയാര്‍ കരടിക്കുഴി സ്വദേശി ആന്‍ഡ്രൂസിന് അഭിമാനകരമായ നേട്ടം. പവര്‍ ലിഫ്റ്റിങ്ങില്‍ നാലാം സ്ഥാനവും വെയിറ്റ് ലിഫ്റ്റിങ്ങില്‍ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ആന്‍ഡ്രൂസ് വണ്ടിപ്പെരിയാര്‍ ഫാല്‍ക്കണ്‍ ജിംനേഷ്യത്തിലാണ് പരിശീലിക്കുന്നത്. വണ്ടിപ്പെരിയാര്‍ പൗരസമിതി ആന്‍ഡ്രൂസിന് സ്വീകരണം നല്‍കി. വിമുക്ത ഭടന്‍ തമിഴ് സെല്‍വന്‍ ഉദ്ഘാടനം ചെയ്തു. പരിശീലകന്‍ എബിന്‍ അധ്യക്ഷനായി. അഡ്വ. സോബിന്‍ സോമന്‍, മാധ്യമ പ്രവര്‍ത്തകന്‍ ജിക്കോ വളപ്പില്‍, പ്രിന്‍സ് കടശിക്കാട്, ബിന്ദു, പൊലീസ് ഉദ്യോഗസ്ഥന്‍ അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആന്‍ഡ്രൂസിന് ഉപഹാരവും സമ്മാനിച്ചു.
What's Your Reaction?






